Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Olympics 2036

Pathanamthitta

ഒ​ളി​ന്പി​ക്സ് 2036: 23നു ​റാ​ലി​യും 2036 വൃ​ക്ഷ​ത്തൈ ന​ടീ​ലും

പ​ത്ത​നം​തി​ട്ട: 2036-ലെ ​ലോ​ക ഒ​ളി​ന്പി​ക്സ് മ​ത്സ​ര​ങ്ങ​ൾ​ക്ക് ഇ​ന്ത്യ വേ​ദി​യാ​കു​ന്ന​തി​നെ സ്വാ​ഗ​തം ചെ​യ്തു​കൊ​ണ്ട് പ​ത്ത​നം​തി​ട്ട ജി​ല്ലാ ഒ​ളിം​പി​ക് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു. ഒ​ളിം​പി​ക് ദി​ന​മാ​യ 23ന് ​ജി​ല്ല​യി​ൽ 2036 വൃ​ക്ഷ​ത്തൈ​ക​ൾ ന​ടു​ന്ന​തി​നും രാ​വി​ലെ 10 ന് ​പ​ത്ത​നം​തി​ട്ട​യി​ൽ ഒ​ളി​ന്പി​ക് റാ​ലി​യും സം​ഘ​ടി​പ്പി​ക്കും.

പ​രി​പാ​ടി​ക​ളു​ടെ ന​ട​ത്തി​പ്പി​നാ​യി കെ. ​അ​നി​ൽ​കു​മാ​ർ ചെ​യ​ർ​മാ​നാ​യും ആ​ർ. പ്ര​സ​ന്ന​കു​മാ​ർ ജ​ന​റ​ൽ ക​ൺ​വീ​ന​റാ​യും 101 അം​ഗ സം​ഘാ​ട​ക​സ​മി​തി രൂ​പീ​ക​രി​ച്ചു. 11ന് ​കൊ​ടു​മ​ണ്ണി​ൽ സൈ​ക്ലിം​ഗ് മ​ത്സ​രം, 13ന് ​ഒ​ളി​ന്പി​ക് പ​താ​ക​ദി​നാ​ച​ര​ണം, 16നു ​ഒ​ളി​ന്പി​ക് വാ​രാ​ഘോ​ഷം ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം, 20നു ​പ്ര​മാ​ട​ത്ത് ക​രാ​ട്ടെ വു​ഷു ചാ​ന്പ്യ​ൻ​ഷി​പ്പു​ക​ൾ എ​ന്നി​വ​യും അ​നു​ബ​ന്ധ പ​രി​പാ​ടി​ക​ളാ​യി ന​ട​ക്കും.

ഒ​ളി​ന്പി​ക് റാ​ലി​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ളു​ക​ളെ പ​ങ്കെ​ടു​പ്പി​ക്കു​ന്ന ഒ​ന്നും ര​ണ്ടും സ്ഥാ​ന​ക്കാ​ർ​ക്ക് ആ​ക​ർ​ഷ​ക​മാ​യ ട്രോ​ഫി​ക​ൾ ന​ൽ​കും. കൂ​ടാ​തെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ക്വി​സ് മ​ത്സ​ര​ങ്ങ​ൾ, സെ​മി​നാ​റു​ക​ൾ എ​ന്നി​വ​യും ഒ​ളി​ന്പി​ക്സ് പെ​യി​ന്‍റിം​ഗ് മ​ത്സ​ര​വും സം​ഘ​ടി​പ്പി​ക്കും.സം​ഘാ​ട​ക സ​മി​തി യോ​ഗം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ദീ​നാ​മ്മ റോ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഒ​ളി​ന്പി​ക് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ. ​പ്ര​കാ​ശ് ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ക​ള​ക്ട​ർ എ. ​സെ​യ്നു​ദ്ദീ​ൻ, മു​ൻ​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ൺ സി​ന്ധു അ​നി​ൽ, സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് കെ. ​അ​നി​ൽ​കു​മാ​ർ, ആ​ർ. പ്ര​സ​ന്ന​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up